വെള്ളൂർ: വെള്ളൂർ സിറ്റിസൺസ് ഫോറത്തിന്റെ 20-ാമത് വാർഷിക പൊതുയോഗം ലൈബ്രറി ഹാളിൽ നടന്നു. അഡ്വ.കെ.പി സോമനാഥ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. റോജൻ, ബിജു തോമസ് എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ഡോ.കെ.എസ് രാജ്കുമാർ (പ്രസിഡന്റ്), റോജൻ കുറിയാക്കോസ് (വൈസ് പ്രസിഡന്റ്), പി.വി ശശിധരൻ (സെക്രട്ടറി), ഒ.എ മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.