ഏഴാച്ചേരി : എസ്.എൻ.ഡി.പി യോഗം 158ാം നമ്പർ ഏഴാച്ചേരി ശാഖയിലെ വയൽവാരം കുടുംബയൂണിറ്റിന്റെ വാർഷികം 14 ന് ഉച്ചയ്ക്ക് 2 ന് കണിയാംപറമ്പിൽ തങ്കച്ചന്റെ വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് പി.ആർ. പ്രകാശ് പെരികിനാലിൽ ഉദ്ഘാടനം ചെയ്യും. ചെയർമാൻ കെ.ആർ.സോമൻ കുന്നേൽ അദ്ധ്യക്ഷത വഹിക്കും. കൺവീനർ വൽസമ്മ തങ്കച്ചൻ ആമുഖപ്രസംഗം നടത്തും.