കോട്ടയം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ അവാർഡുകൾ നൽകും. യൂണിയൻ അതിർത്തിയിൽപ്പെട്ട യോഗാംഗങ്ങളുടെ കുട്ടികളിൽ നിന്നും സംസ്ഥാന സിലബസിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് കരസ്ഥമാക്കിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കും സി.ബി.എസ്.ഇ സിലബസിൽ ഓരോ വിഷയങ്ങൾക്കും തൊണ്ണൂറ് ശതമാനത്തിൽ കുറയാത്ത മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കുമാണ് അവാർഡിന് അർഹത. അർഹതയുള്ള വിദ്യാർത്ഥികൾ ബന്ധപ്പെട്ട ശാഖാ മുഖേന നിശ്ചിത ഫോറത്തിൽ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം അപേക്ഷകൾ 31ന് മുൻപായി യൂണിയൻ ഓഫീസിൽ നൽകണമെന്ന് യൂണിയൻ സെക്രട്ടറി ആർ.രാജീവ് അറിയിച്ചു.