
കോട്ടയം. ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ദേശീയ വൈസ് പ്രസിഡൻ്റ് സുമിത് ശ്രീധരൻനമ്പ്യാരെ അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് യൂണിയൻ ആഹ്വാനപ്രകാരം ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കി. കോട്ടയം സോണൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി എ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ സന്തോഷ് സെബാസ്റ്റ്യൻ, സെക്രട്ടറി ഹരിശങ്കർ, ചെയർപേഴ്സൺ അനിജ ജി. നായർ, വിജയ്, അഖിൽ, സുരേഷ്, ലിസിമോൾ, യൂണിയൻ ജില്ലാ കൺവീനർ ജോർജി ഫിലിപ്പ്, ഡ.ബ്ല്യൂ.സി സി ജില്ലാ ചെയർമാൻ പി.എസ് രവീന്ദ്രനാഥൻ തുടങ്ങിവർ സംസാരിച്ചു.