tny-

ചങ്ങനാശേരി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ യുവാവ് പിടിയിൽ. ചെത്തിപ്പുഴ മുക്കാടൻ വീട്ടിൽ ടോണിയെ (35) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്ന ധാരണയിൽ യുവതി പല സ്ഥലങ്ങളിൽ ഇയാൾക്കൊപ്പം പോയിരുന്നു. ഇവിടങ്ങളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. തുടർന്ന് വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ കഴിയില്ലെന്ന് പറഞ്ഞ് ഒഴിവാകുകയും ചെയ്തു. ഇതേ തുടർന്ന് യുവതി ഈസ്റ്റ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. എസ്.എച്ച്.ഒ യു ശ്രീജിത്ത്, എസ്.ഐ ജിജി ലൂക്കോസ്, സി.പി.ഒമാരായ പ്രതീഷ് രാജ്, വിപിൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.