
കോട്ടയം. വധശ്രമകേസിലെ പ്രതി അറസ്റ്റിൽ. മുളക്കുളം അറുനൂറ്റിമംഗലം അമ്മുക്കുഴിയിൽ നിധിഷ് (23) ആണ് അയൽവാസിയായ സോനു വർഗീസിനെ വടിവാൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്നുണ്ടായ വാക്കുതർക്കത്തിലാണ് സോനുവിനെ ആക്രമിച്ചത്. സംഭവത്തിനുശേഷം നിധിഷ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന്, ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് വെള്ളൂർ, തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. നിരന്തര കുറ്റവാളിയായ ഇയാൾക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിച്ചു വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.