മാന്നാനം :എസ്.എൻ.ഡി.പി യോഗം 39ാം നമ്പർ മാന്നാനം ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. വാർഷിക പൊതുയോഗത്തിൽ കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ ഭാരവാഹികളായി കെ സജീവ് കുമാർ ഉഷസദനം (പ്രസിഡന്റ്), ബ്രിജീഷ് നാരായണൻ (വൈസ് പ്രസിഡന്റ്), എൻ കെ മോഹൻദാസ് നടുംതൊട്ടിയിൽ (സെക്രട്ടറി), കെ.സാബു കൊട്ടാരത്തുംകുഴിയിൽ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു. യൂജിഷ് ഗോപി നടുംതൊട്ടിയിൽ, കെ.കെ ഷാജി കുന്നേൽ, ഷിന്റോ ഷാജി ചളംബ്രകുന്നേൽ, ഒ.കെ ബാബു ഓലപ്പുരക്കൽ, ശാന്തമ്മ കൃഷ്ണൻ മണ്ണൂശേരിൽ,എ കെ പ്രമോദ് ഐക്കരപ്പറമ്പിൽ, റ്റി ആർ രാജേഷ് തെക്കേപ്പറമ്പിൽ (കമ്മിറ്റി അംഗങ്ങൾ), ബീന ചന്ദ്രബാബു കൊട്ടാരത്തുംകുഴി, ജയ്‌മോൻ കുന്നേൽ, അംബിക സലിമോൻ നേരെമട (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. സ്‌കൂൾ കമ്മിറ്റിയിലേക്ക് പി പി രാജേഷ് പൊന്മല, വിഷ്ണു കെ.സി കുന്നേൽ, ബിപിൻ കെ മണി കുന്നത്ത്, സുനിൽ വടക്കോലിൽ എന്നിവരെ തിരഞ്ഞെടുത്തു