
മുട്ടുചിറ. പെട്രോൾ പമ്പിൽ നിന്ന് മൊബൈൽ മോഷ്ടിച്ച കൊണ്ടൂക്കുന്നേൽ റെതുൽ രാജ് (27), മാഞ്ഞൂർ പള്ളിത്തറമാലിയിൽ ശ്രീലേഷ് (22) എന്നിവരെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തിയിലെ പെട്രോൾ പമ്പിലെത്തി ഫോണ്‍ മോഷ്ടിച്ച ശേഷം പണം തന്നാലേ തിരിച്ച് നൽകൂ എന്നുപറഞ്ഞു പമ്പുടമയെ ഭീഷണിപ്പെടുത്തി. പമ്പുടമയുടെ പരാതിയിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. റെതുൽ കടുത്തുരുത്തി സ്റ്റേഷനിൽ പോക്സോ കേസിലും സ്ഫോടകവസ്തു എറിഞ്ഞ കേസിലും പ്രതിയാണ്. ശ്രീലേഷ് സ്ഫോടകവസ്തു എറിഞ്ഞ കേസിൽ കൂട്ടുപ്രതിയാണ്. എസ്.എച്ച്. ഒ സജീവ് ചെറിയാൻ, എസ്.ഐ.വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.