കുറിച്ചി: എസ്.എൻ.ഡി.പി യോഗം 1265-ാം നമ്പർ കുറിച്ചി ശങ്കരപുരം ശ്രീമഹാദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. ഇന്ന് രാവിലെ 5ന് ഗണപതിഹോമം, 7ന് ഭാഗവതപാരായണം, പാരായണ ഭാഗം നരസിംഹാവതാരം, 1ന് പ്രസാദം ഊട്ട്, വൈകിട്ട് 6ന് വിഷ്ണു സഹസ്രനാമം, 7.30ന് പ്രഭാഷണം, 8.30ന് പ്രസാദംഊട്ട്. 10ന് രാവിലെ 7ന് ഭാഗവതപാരായണം, പാരായണ ഭാഗം ശ്രീകൃഷ്ണാവതാരം, 1ന് പ്രസാദം ഊട്ട്, വൈകിട്ട് 7.30ന് പ്രഭാഷണം, 8.30ന് പ്രസാദം ഊട്ട്. 11ന് രാവിലെ ഗണപതിഹോമം, 7ന് ഭാഗവത പാരായണം, പാരായണഭാഗം ഗോവിന്ദ പട്ടാഭിഷേകം, 1ന് പ്രസാദം ഊട്ട്, വൈകിട്ട് വിഷ്ണുസഹസ്രനാമം, 5.30ന് വിദ്യാഗോപാലമന്ത്രാർച്ചന, വൈകിട്ട് 8.30ന് പ്രസാദം ഊട്ട്. 12ന് രാവിലെ ഗണപതിഹോമം, 7ന് ഭാഗവതപാരായണം, പാരായണ ഭാഗം രുഗ്മിണി സ്വയംവരം, 1ന് പ്രസാദം ഊട്ട്, 5.30ന് സർവൈശ്വര്യ പൂജ, 8.30ന് പ്രസാദം ഊട്ട്. 13ന് രാവിലെ ഗണപതിഹോമം, 7ന് ഭാഗവതപാരായണം, പാരായണ ഭാഗം കുചേലസദ്ഗതി, 9ന് നവഗ്രഹപൂജ, 1ന് പ്രസാദം ഊട്ട്, 7.30ന് പ്രഭാഷണം, 8.30ന് പ്രസാദം ഊട്ട്. 14ന് ഗണപതിഹോമം, ഭാഗവതപാരായണം, പാരായണ ഭാഗം സ്വധാമപ്രാപ്തി, 1ന് പ്രസാദംഊട്ട്, 2ന് അവഭ്യതസ്‌നാനം.