നെടുംകുന്നം: നെടുംകുന്നം പുന്നവേലി (മുളയംവേലി) റോഡ് ബി.എം.ആൻഡ്.ബി.സി.നിലവാരത്തിൽ നിർമിക്കാൻ 3.95 കോടി രൂപ അനുവദിച്ചതായി ചീഫ് വിപ്പ് എൻ.ജയരാജ് അറിയിച്ചു. നാലര കിലോമീറ്ററുള്ള റോഡിന്റെ വിതി 3.8 മീറ്ററിൽ നിന്നും 5.5 മീറ്ററായി വർധിപ്പിക്കും. ആവശ്യകതയനുസരിച്ച് വശങ്ങളിൽ കോൺക്രീറ്റ് ചെയ്ത് മലിനജലം ഒഴുകാനുള്ള സൗകര്യമൊരുക്കും. കാലാവസ്ഥ അനുകൂലമായാൽ എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കുമെന്ന് ജയരാജ് അറിയിച്ചു.