vchr-

വൈക്കം. ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിൽ വെച്ചൂർ പഞ്ചായത്തിൽ പേരെന്റ്രിംഗ് ഔട്ട് ‌റീച് ക്ലിനിക്കിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെ വർണ്ണം പ്രൊജക്ടിന്റെയും പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വീണ അദ്ധ്യക്ഷത വഹിച്ചു. മുന്നു ജോർജ് വിഷയാവതരണം നടത്തി. മഞ്ജു രാജ്, രേവതി എന്നിവർ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന, സി.ഡി.പി.ഒ നമിതാ, ആശാവർക്കർമാർ, അംഗൻവാടി പ്രവർത്തകർ, വിദ്യാർത്ഥികൾ, മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു. പി.ടി അമ്പിളി സ്വാഗതവും രാഖിമോൾ പുഷ്പദാസ് നന്ദിയും പറഞ്ഞു.