
ചങ്ങനാശേരി. സ്വാതന്ത്ര്യദിനത്തിന്റെ എഴുപതിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സുഹൃദ്‌സമിതി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഉദ്ഘാടനം 12ന് 10.30ന് വ്യാപാര ഭവൻ ഹാളിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിക്കും. തുടർന്ന് വിദ്യാർത്ഥികൾക്കുള്ള പ്രസംഗമത്സരം.13ന് രാവിലെ 9ന് ഫ്രീഡം വോക്ക് .15ന് രാവിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന. 6.30ന് എസ്.ബി കോളേജിലെ ടവറിനു മുൻപിൽ വരച്ചുണ്ടാക്കുന്ന സ്വതന്ത്ര ഇന്ത്യയുടെ ഭൂപടത്തിനു മേൽ ചിരാതുകൾ ദീപപ്രഭ ചൊരിയും. 16ന് ഉച്ചയ്ക്ക് 2.30ന് അർകാലിയ ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 15ന് ജനിച്ച ചങ്ങനാശേരി നിവാസികളെ ആദരിക്കും. 22ന് രാവിലെ 10.30ന് ചിത്രരചന മത്സരവും സംഘടിപ്പിക്കും
.