കോട്ടയം: ചിങ്ങം ഒന്ന് മുതൽ കന്നി അഞ്ച് വരെ ശ്രീനാരായണ മാസം ആചരിക്കണമെന്ന് ഗുരുധർമ്മപ്രചരണ സഭ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാസാചരണ കാലത്ത് ഗുരുദേവ കൃതികൾ നിത്യവും പാരായണം ചെയ്യണമെന്നും സഭാ യൂണിറ്റുകളിൽ പ്രാർത്ഥനാ യോഗങ്ങൾ നടത്തണമെന്നും സമ്മേളനം നിർദേശിച്ചു. കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് അനിൽ തട്ടാലിൽ ഉദ്ഘാടനം നിർവഹിച്ചു. കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തന ഫണ്ട് ഉദ്ഘാടനം ആദ്യ സംഭാവന നൽകി കുറിച്ചി സദൻ നിർവഹിച്ചു. ഇ.എം സോമനാഥൻ, ആർ.സലിംകുമാർ, വി.വി.ബിജു വാസ്, ബാബുരാജ് വട്ടോടി, സുകുമാരൻ വാകത്താനം, ഷിബു മൂലേടം, കെ.കെ സരളപ്പൻ, പി.ആർ പുരുഷൻ ശാന്തി, കെ.എസ് ഷാജുമോൻ,പി.കെ മോഹനകുമാർ എന്നിവർ പ്രസംഗിച്ചു.

,