പാലാ: എൻസിപിയുടെ യുവജന സംഘടനയായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 80ാം വാർഷികദിനത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണ പ്രതിജ്ഞയും യുവജനസംഗമവും സംഘടിപ്പിച്ചു. യുവജനസംഗമം എൻ.സി.പി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ ജോർജ് ബേബി അദ്ധ്യക്ഷത വഹിച്ചു. ജോസ് കുറ്റിയാനിമറ്റം, അഡ്വ. ബേബി ഊരകത്ത്, ഗോപി പുറയ്ക്കാട്ട്, ജോസ് വാട്ടപ്പള്ളി, ഐഷ ജഗദീഷ് എന്നിവർ പ്രസംഗിച്ചു.