
പാലാ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യസമരവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്കും' എന്ന വിഷയത്തില്‍ സി.പി.എം പാലാ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് നടക്കും. വൈകിട്ട് നാലിന് ഇ.എം.എസ് സ്മാരക ഹാളില്‍ ചേരുന്ന സെമിനാര്‍ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയംഗം പി.ബി.രതീഷ് ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി പി.എം ജോസഫ് അദ്ധ്യക്ഷനാകും. സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവ് ഡോ.എന്‍ അജയകുമാറിനെ ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജ് ആദരിക്കും. ജില്ലാ കമ്മിറ്റിയംഗം സജേഷ് ശശിയും വിവിധ പാർട്ടി നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.