youth

പാലാ. യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടനയുടെ അറുപത്തിരണ്ടാം സ്ഥാപകദിനം ആഘോഷിച്ചു. സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കിരണ്‍ മാത്യു പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി യോഗം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍.വി ജോസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ തോമസുകുട്ടി മുക്കാല, എ.എസ് തോമസ്, അജയ് നെടുമ്പാറയില്‍, ടോണി ചക്കാല, അക്ഷയ് തെങ്ങുംപള്ളി, അലോഷി റോയ്, തോമാച്ചന്‍ പുളിന്താനം, അരുണ്‍, മിഥുന്‍ എന്നിവര്‍ പ്രസംഗിച്ചു.