കോട്ടയം: മഴവില്ല് വനിതാ ഫിലിം സൊസൈറ്റി അനശ്വര തീയേറ്ററിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സാമൂഹ്യ നാടക സിനിമ പ്രവർത്തക നിലമ്പൂർ ആയിഷാ ഉദ്ഘാടനം ചെയ്തു. മഴവില്ല് ഫിലിം സൊസൈറ്റി പ്രസിഡന്റ് എം.എൻ ശ്യാമള അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ സുരേഷ് കുറുപ്പ് നിലമ്പൂർ ആയിഷയെ പൊന്നാട അണിയിച്ചാദരിച്ചു. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം വനിതാ സാഹിതി സെക്രട്ടറി പി.കെ ജലജമണി പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി ആർ.പ്രസന്നന് നൽകി നിർവഹിച്ചു. സിനിമാറ്റോഗ്രഫിക്ക് രണ്ടാമതും ദേശീയ അവാർഡ് നേടിയ നിഖിൽ എസ്.പ്രവീണിനെ നിലമ്പൂർ ആയിഷ മെേെന്റാ നൽകി ആദരിച്ചു. കെ.എസ്.എഫ്.ഡി.സിയുടെ വനിതാ സംവിധായകർക്കുള്ള ധനസഹായത്തോടെ ഡിവോഴ്‌സ് എന്ന സിനിമ സംവിധാനം ചെയ്ത ഐ.ജി മിനി മുഖ്യപ്രഭാഷണം നടത്തി. ഫിലിം ഫെസ്റ്റിവലിന്റെ സിനിമ പരിപ്രേക്ഷ്യം ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ നാരായണൻ അവതരിപ്പിച്ചു. ഫെസ്റ്റിവൽ അഡൈ്വസർ മധു ജനാർദ്ദനൻ, ടി.സെബാസ്റ്റ്യൻ, അഗതാ കുര്യൻ എന്നിവർ പങ്കെടുത്തു. ഫിലിം ഫെസ്റ്റിവൽ ജനറൽ കൺവീനർ ഹേന ദേവദാസ് സ്വാഗതവും സൊസൈറ്റി വൈസ് ഫിലിം സൊസൈറ്റി വൈസ് ചെയർപേഴ്‌സൺ ഏലിയാമ്മ കോര നന്ദിയും പറഞ്ഞു.