quit

ചങ്ങനാശേരി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുറിച്ചി സെന്റ് ജോസഫ് ഓൾഡ് ഏജ് ഹോമിൽ യൂത്ത് കോൺഗ്രസ് ജന്മദിനാചരണവും ക്വിറ്റ് ഇന്ത്യാ ദിനാചരണവും നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സോബിച്ചൻ കണ്ണമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ബിനു സോമൻ, ജിൻസൺ മാത്യു, സിംസൺ വേഷ്ണാൽ, റിജു ഇബ്രാഹിം, രഞ്ജിത് അറക്കൽ, അരുൺ ബാബു, മനുകുമാർ, അരുൺ മാർക്കോസ്, ഡെന്നിസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. സ്ഥാപകദിനത്തിന്റെ ഭാഗമായി സെന്റ് ജോസഫ് ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്കായി സ്‌നേഹവിരുന്നും വിതരണം ചെയ്തു.