cmpgn

ചിങ്ങവനം. അഭിമാന നഗരം അപകട മുക്തനഗരം എന്ന സന്ദേശവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് ചിങ്ങവനം പൊലീസുമായി ചേർന്ന് അപകടരഹിത ചിങ്ങവനം ക്യാമ്പെയിന് തുടക്കം കുറിച്ചു. ക്‌നാനായ സമുദായ മെത്രാപ്പോലീത്ത കുറിയാക്കോസ് മോർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രവീൺ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി, ജനറൽ സെക്രട്ടറി എ.കെ.എം പണിക്കർ, പൊലീസ് ഇൻസ്‌പെക്ടർ ടി.ആർ ജിജു, യൂണിറ്റ് ജനറൽ സെക്രട്ടറി ജിമ്മി തോമസ്, ജി.കണ്ണൻ, റെജി സി.എബ്രഹാം എന്നിവർ പങ്കെടുത്തു.