പാലാ: സഹൃദയ സമിതിയുടെ നേതൃത്വത്തിൽ 13ന് പാലാ എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെട്ടൂർ രാമൻനായർ സ്മൃതി സദസ് നടത്തും. രാവിലെ 10ന് ചേരുന്ന സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി അഡ്വ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ അക്ഷരമാല സമരനായകൻ റവ. ഡോ. തോമസ് മൂലയിലിനെ ആദരിക്കും. സഹൃദയ സമിതി പ്രസിഡന്റ് രവി പുലിയന്നൂരിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രവി പാലാ, ചാക്കോ സി. പൊരിയത്ത്, ജയകൃഷ്ണൻ വെട്ടൂർ, ജോസ് മംഗലശ്ശേരി, പി.എസ്. മധുസൂദനൻ, ബി. ശ്രീദേവി തുടങ്ങിയവർ പ്രസംഗിക്കും.