വൈക്കം: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺ ഫെഡറേഷൻ വൈക്കം ഗ്രൂപ്പ് കമ്മിറ്റി, ശ്രീകൃഷ്ണ ആയുർവേദ ചികിത്സാകേന്ദ്രം എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ദേവസ്വം ഗസ്റ്റ് ഹൗസിൽ നടന്ന ക്യാമ്പ് മറവന്തുരുത്ത് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ശെൽവരാജ് ഉദ്ഘാടനം ചെയ്തു. എം.സി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.ഡി.ഇ.സി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.ശിവപ്രസാദ്, ഡോ.വിജിത്ത് ശശിധർ, സി.ഐ.ടി.യു വൈക്കം ഏരിയ സെക്രട്ടറി ടി.ജി.ബാബു എന്നിവർ സംസാരിച്ചു. ഉണ്ണി പൊന്നപ്പൻ സ്വാഗതവും എം.എൻ സജീവ് നന്ദിയും പറഞ്ഞു. ആയൂർവേദ ചികിത്സാരംഗത്ത് നിരന്തര ഗവേഷണങ്ങളും പഠനങ്ങളും നടത്തി വരുന്ന ഡോ: വിജിത് ശശിധറിനെ ചടങ്ങിൽ ആദരിച്ചു.