മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഏന്തയാർ ശാഖയിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി അഡ്വ. പി.ജീരാജ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.പി ചെല്ലപ്പൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി ഷാസ്, യൂണിയൻ കൗൺസിലർ എ.കെ രാജപ്പൻ, ശാഖാ വൈസ് പ്രസിഡന്റ് രമണൻ, ശാഖാ സെക്രട്ടറി മനോജ് തുടങ്ങിയവർ പങ്കെടുത്തു.