കോട്ടയം: മെഡിസെപ്പിലെ കള്ളക്കളികള്‍ അവസാനിപ്പിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ക്ഷമാബത്താ കുടിശിക ഉടന്‍ അനുവദിക്കുക, മരവിപ്പിച്ച ലീവ് സറണ്ടര്‍ പുന:സ്ഥാപിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് പൊതുവിദ്യാഭ്യാസ മേഖല ഏകീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും ഇന്ന് കളക്ട്രേറ്റ് ധർണ നടത്തും. ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ അംഗ സംഘടനകളുടെ സംസ്ഥാന - ജില്ലാ നേതാക്കൾ ധർണയിൽ പങ്കെടുക്കുമെന്ന് ജില്ലാ കൺവീനർ കെ.എ ബാലമുരളി അറിയിച്ചു.