
കോട്ടയം . സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 'ഹർ ഘർ തിരംഗ'യോടനുബന്ധിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തുന്നതിനായി കുടുംബശ്രീ തയ്യാറാക്കിയ പതാകയുടെ വിതരണം ജില്ലയിൽ ആരംഭിച്ചു. സ്‌കൂളുകൾ വഴിയുള്ള ദേശീയ പതാകയുടെ വിതരണോദ്ഘാടനം കോട്ടയം ഗവൺമെന്റ് ടൗൺ എൽ പി സ്‌കൂളിൽ വിദ്യാർഥികൾക്ക് ദേശീയ പതാക കൈമാറി ജില്ലാ കളക്ടർ പി കെ ജയശ്രീ നിർവഹിച്ചു. കുടുംബശ്രീ രണ്ടുലക്ഷം ദേശീയപതാകയാണ് വിതരണം ചെയ്യുക. 30 രൂപയാണ് വില. ജില്ലയിലെ സ്‌കൂളുകൾക്കു പുറമേ 71 പഞ്ചായത്തുകളിലും ആറു നഗരസഭകളിലും കുടുംബശ്രീ ദേശീയപതാക എത്തിക്കും. 32 തയ്യൽ യൂണിറ്റുകളാണ് പതാക നിർമിക്കുന്നത്.