con

കോട്ടയം . മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഒഫ് എനർജി മെറ്റീരിയൽസ് ആന്റ് നാനോ സെന്ററും, പോളണ്ടിലെ റോക്ലോ യൂണിവേഴ്‌സിറ്റിയും ഡാൻസ്‌ക് യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളജിയും സംയുക്തമായി നാനോമെറ്റീരിൽസിനെ സംബന്ധിച്ച് ആഗസ്റ്റ് 12 മുതൽ 14 വരെ ഇന്റർനാഷണൽ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിക്കുന്നു. വൈസ് ചാൻസലർ സാബു തോമസ്, നന്ദകുമാർ കളരിക്കൽ, പോളണ്ട് സർവകലാശാലയിൽ നിന്നുള്ള പ്രൊഫസർമാർ എന്നിവർക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരും പങ്കാളികളാകും. കോൺഫറൻസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ http://www.macromol.in/ICN2022/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ nanomaterials@macromol.in എന്ന ഇമെയിൽ വഴി ബന്ധപ്പെടുകയോ ചെയ്യാം.