പാലാ: ആർ.എസ്.പി ജില്ലാ സമ്മേളനം13നും 14നും പാലായിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മീനച്ചിൽ എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലാണ് സമ്മേളനം. 13ന് ജില്ലാ നേതൃത്വ യോഗം നടക്കും.14ന് രാവിലെ 9ന് കുരിശുപള്ളി കവലയിൽ മുതിർന്ന അംഗം എൻ.സദാനന്ദൻ പതാക ഉയർത്തും. സംസ്ഥാന സമ്മേളനം സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാബു ദിവാകരൻ മുഖ്യപ്രഭാഷണം നടത്തും. ഇൻഡ്യൻ ഭരണഘടന പ്രതീക്ഷയും വെല്ലിവിളിയും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ടി.സി. അരുൺ, സി.ജി.വിജയകുമാർ, ടി.കെ.വിനോദ് എന്നിവർ പങ്കെടുത്തു.