കുറിച്ചി : കുറിച്ചി ശങ്കരപുരം ശ്രീമഹാദേവ ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭദ്രദീപപ്രകാശനം ജോബ് മൈക്കിൾ എം.എൽ.എയും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ടും ചേർന്ന് നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, യജ്ഞാചര്യൻ താമരക്കുളം പ്രസന്നകുമാർ, ശാഖാ പ്രസിഡൻ്റ് കെ.എൻ ജയപ്രകാശ് കുളത്തുങ്കൽ, സെക്രട്ടറി കെ.കെ സന്തോഷ് കല്ലിങ്കൽ, ദേവസ്വം മാനേജർ ബിജു ശ്രീവാണി, യൂത്ത്മൂവ്മെന്റ് കോട്ടയം ജില്ലാ ട്രഷറർ പ്രശാന്ത് മനന്താനം, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എസ്.എൻ സുരേഷ് വേലംപറമ്പിൽ, വി.വി ഹരികുമാർ വേഴക്കാട്, എം.ഡി ബൈജു കളരിക്കപറമ്പിൽ, ഷാജി കുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.