വൈക്കം: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും മൂത്തേടത്തുകാവ് എസ്.എൻ.എൽ.പി.സ്‌കൂളും ചേർന്ന് വിദ്യാർത്ഥികളെ എങ്ങനെ ചൂഷണത്തിൽ നിന്നും സംരക്ഷിക്കാം എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ടി.വി.പുരം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മാനേജർ എം.ഡി.നടേശൻ അദ്ധ്യക്ഷത വഹിച്ചു. പാനൽ ലോയർ അഡ്വ. രമണൻ കടമ്പറ ക്ലാസ് നയിച്ചു. പ്രഥമാധ്യാപിക ദിവ്യ . ടി. ശശി, പാരാ ലീഗൽ വോളന്റിയർ സുശീല ടി.പി. , പി.ടി.എ. പ്രസിഡന്റ് കെ.എം.കണ്ണൻ, മാനേജ്‌മെന്റ് കമ്മറ്റിയംഗങ്ങളായ എം.എൻ അശോക് കുമാർ , കെ.എൻ.മോഹനൻ, ശശിധരൻ കാക്കാലം തറ, അദ്ധ്യാപകരായ പി.എൻ ഹെലന, പി.ആർ.സുബിൻ എന്നിവർ പ്രസംഗിച്ചു.