മുണ്ടക്കയം : രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി മുണ്ടക്കയം ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ

വിവിധ സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കും, പാറത്തോട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്കും ദേശീയ പതാകയും, മിഠായിയും വിതരണം ചെയ്തു. വിവിധ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ജോണിക്കുട്ടി ഏബ്രഹാം, സെക്രട്ടറി സേതു നടരാജൻ, ട്രഷറർ ജോബി സെബാസ്റ്റ്യൻ, ഡിസ്ട്രിക്ട് കാബിനറ്റ് അംഗം ഡോ.എൻ.എസ്. ഷാജി, എൽ. സി.ഐ.എഫ് ഷാജി ഷാസ്, അനിതാ ഷാജി, രജനി രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.