കോട്ടയം: കേരള ക്ഷേത്ര സംരക്ഷണ സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പത്താമത് രാമായണ മഹാസത്രം നാളെ മുതൽ 16 വരെ തിരുവഞ്ചൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കും. സമിതി സംസ്ഥാന സത്സംഗ പ്രമുഖ് കെ.എസ്. സുദർശനനാണ് യജ്ഞാചാര്യൻ. ക്ഷേത്രം മേൽശാന്തി ഹരിശങ്കരൻ നമ്പൂതിരി മുഖ്യകാർമ്മികനായിരിക്കും. ബാലൻ കല്ലുകാട്ടിൽ, മോഹൻദാസ് തകിടിയേൽ, ജയ തങ്കപ്പൻ എന്നിവരാണ് പൗരാണികർ.