ചെങ്ങളം : സ്വതന്ത്രത്തിന്റെ 75മത് വാർഷികം വിവിധ പരിപാടികളോടെ ചെങ്ങളം വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി 13ന് രാവിലെ പതാക ഉയർത്തും. 14നു ഉച്ചകഴിഞ്ഞു 3ന് തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ "ആസാദി ക അമൃതോൽസവ്" ഉദ്ഘാടനം ചെയ്യും. തുടർന്ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി "ഭാരതം 75 സ്വതന്ത്ര വർഷങ്ങളിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം നടത്തും. വൈകുന്നേരം ആഘോഷങ്ങളുടെ ഭാഗമായി 75 മെഴുകുതിരികൾ തെളിയിക്കുമെന്ന് സെക്രട്ടറി റോയി പി ജോർജ് അറിയിച്ചു.