
ചങ്ങനാശ്ശരി : ഭക്ഷ്യ ഉല്പന്നങ്ങൾക്ക് 5 % ജി.എസ്.ടി ചുമത്തിയ നടപടി പിൻവലിക്കുക, പേപ്പർ ക്യാരി ബാഗിന്റെ 18% ജി.എസ്.ടി ഒഴിവാക്കുക, വ്യാപാര മേഖലയിൽ വൈദ്യുതി ചാർജ് വർദ്ധനവിന് കാരണമാകുന്ന വൈദ്യുതി ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാര വ്യവസായി സമിതി ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ജി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പി.കെ ഹരിദാസ്, പി.എം സുരേഷ് കുമാർ, പി.ജെ ഷാനു , സക്കീർ ഹുസൈൻ, , മനോഹർ തോമസ്, ടി അനീസ്, പി.എ അഷറഫ് എന്നിവർ സംസാരിച്ചു.