mg

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരെ എം.ജി സർവകലാശാലയിൽ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ കറുപ്പ് വസ്ത്രമണിഞ്ഞ് മാർച്ച്‌ നടത്തി. സ്വകാര്യ,കല്പിത സർവകലാശാലകൾ ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പരീക്ഷാ നടത്തിപ്പ് കോളേജുകൾക്ക് വിട്ടുകൊടുക്കാനുള്ള ശുപാർശ തള്ളിക്കളയുക, പ്രൈവറ്റ് രജിസ്ട്രേഷൻ നിറുത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എൻ മഹേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.എസ് ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായിരുന്നു. എഫ്. യു.ഇ.ഓ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി.പ്രദീപ്‌, ജോസ് മാത്യു, എൻ.നവീൻ, കെ.എ ബാലമുരളി എന്നിവർ പ്രസംഗിച്ചു.