ഞീഴൂർ: ഞീഴൂർ വിശ്വഭാരതി എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് ( സ്വാതന്ത്രാമൃതം 2022) 12 മുതൽ 18 വരെ നടത്തും. 12ന് രാവിലെ 9ന് രജിസ്‌ട്രേഷൻ, വൈകിട്ട് 4ന് നടക്കുന്ന സമ്മേളന യോഗം ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ സുഷമ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ പി.കെ നാരായണൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.
എൻ.എസ്.എസ് മുൻ പ്രോഗ്രാം ഓഫീസർ ജോബി ജോസ് വിശദീകരണം നൽകും. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സരേഷ്. വി. സി, പി ടി എ പ്രസിഡന്റ് മനോജ് കുമാർ കെ.കെ, എസ്.എൻ.ഡി.പി യോഗം 124ാം നമ്പർ ഞീഴൂർ ശാഖ സെക്രട്ടറി പി എസ് വിജയൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിനോദ് കുമാർ വാട്ടവത്ത്, സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷിനമോൾ കെ എസ്,സ്‌കൂൾ സീനിയർ അസിസ്റ്റന്റ് സാലമോൻ പി. ബി, പ്രോഗ്രാം ഓഫീസർ ജയിൻ ആർ. മാത്യു എന്നിവർ പ്രസംഗിക്കും. 13 ന് ഉച്ചകഴിഞ്ഞ് 2ന് നിയമ ഭരണഘടന ബോധവത്കരണ ക്ലാസ്സ് കുറവിലങ്ങാട് ദേവമാതാ കോളേജ് അസി. പ്രൊഫസർ ബെന്നി കോച്ചേരി നയിക്കും.
14ന് ഉച്ചകഴിഞ്ഞ് 2ന് ഞീഴൂർ വിശ്വഭാരതി ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക ഗീത ജോർജ് ക്ലാസ് നയിക്കും.15ന് രാവിലെ 8.30 ന് ദേശീയ പതാക ഉയർത്തൽ, 9ന് സ്വാതന്ത്ര്യദിന റാലി, സമ്മേളനം, ഉച്ചകഴിഞ്ഞ് 2ന് അദ്ധ്യാപകൻ പ്രേംകുമാറിന്റെ ക്ലാസ്. 16ന് രാവിലെ 11ന് വിശ്വഭാരതി സ്‌കൂൾ അദ്ധ്യാപകൻ ഡോ വേണഗോപാൽ സെമിനാർ നയിക്കും. ഉച്ചകഴിഞ്ഞ് 2ന് കോഴ ജില്ലാ ഫാമിലെ അസി.ഡയറക്ടർ റെജിമോൾ തോമസ് ക്ലാസെടുക്കും.
17ന് രാവിലെ 8.30ന് കാർഷിക പെരുമ, ഉച്ചകഴിഞ്ഞ് 2ന് കോട്ടയം ക്രൈം ബ്രാഞ്ച് പൊലീസ് ഇൻസ്‌പെക്ടർ ഗോപകുമാർ.ജി. ബോധവത്കരണ ക്ലാസ് നയിക്കും. 19ന് രാവിലെ 11.30ന് സമാപന സമ്മേളനം.