ആർപ്പൂക്കര: എസ്.എൻ.ഡി.പി യോഗം 35ാം നമ്പർ ശ്രീഷണ്മുഖ വിലാസം (കോലേട്ടമ്പലം) ക്ഷേത്രത്തിൽ 14ന് രാവിലെ മഹാമൃത്യുഞ്ജയഹോമം, ഔഷധസേവ ധന്വന്തര പൂജ എന്നിവ നടത്തും. കുമരകം എം എൻ ഗോപാലൻ തന്ത്രി മുഖ്യകാർമികത്വം വഹിക്കും. ഭക്തർ വിശേഷാൽ പൂജകളിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് കെ.പി സദാനന്ദൻ സെക്രട്ടറി എം.വി കുഞ്ഞുമോൻ എന്നിവർ അറിയിച്ചു.