മോനിപ്പിള്ളി: എസ്.എൻ.ഡി.പി യോഗം 407ാം നമ്പർ മോനിപ്പിള്ളി ശാഖയിലെ കുടുംബസംഗമവും ആത്മീയ പ്രഭാഷണവും 14ന് നടക്കും. രാവിലെ 10ന് കുടുബ സംഗമം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ മുഖ്യപ്രഭാഷണം നിർവഹിക്കും. ശാഖാ ചെയർമാൻ പി.കെ ബാബു അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ സി.എം. ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ, യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, യൂണിയൻ കൗൺസിലർ രാജൻ കാപ്പിലാംകൂട്ടം, ശാഖ സെക്രട്ടറി കെ.എസ് ജയപ്രകാശ്, ശാഖ കമ്മിറ്റി മെമ്പർ സുബിൻ ബാബു എന്നിവർ പ്രസംഗിക്കും. തുടർന്നു ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പുളിക്കലേടത്ത് ആത്മീയ പ്രഭാഷണം നിർവഹിക്കും. 1ന് അന്നദാനം.