haritha

കോട്ടയം. ഹരിതകർമ്മസേന ജില്ലാതല സംഗമം ഉദ്ഘാടനം നാളെ രാവിലെ 10ന് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി സ്മാർട്ട് ഗാർബേജ് ആപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ടി ബാലഭാസ്‌കരൻ വിഷയാവതരണം നടത്തും. ബിൻസി സെബാസ്റ്റ്യൻ, മുകേഷ് കെ.മണി, അജയൻ കെ.മേനോൻ, ബിനു ജോൺ, ജി.അനീസ്, റ്റി.ശിവൻ, സഞ്ജു വർഗീസ്, ബെവിൻ ജോൺ എന്നിവർ പങ്കെടുക്കും.