കുമരകം: കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കുമൊടുവിൽ നെഹൃട്രോഫി വള്ളംകളിയിൽ കുമരകം ടൗൺ ബോട്ട് ക്ലബ് (കെ.ടി.ബി.സി) സെന്റ് പയസ് ചുണ്ടനിൽ തുഴയെറിയും. ചാമ്പ്യൻസ് ബോട്ട് ലീഗ് (സി ബി എൽ) മത്സരങ്ങളിലും സെന്റ് പയസ് ചുണ്ടനിലാണ് ക്ലബ് പങ്കെടുക്കുന്നത്. ഇതുസംബന്ധിച്ച് കുമരകം ടൗൺ ബോട്ട് ക്ലബും സെന്റ് പയസ് ചുണ്ടൻവള്ളസമിതി ഭാരവാഹികളുമായി കരാറായി. ഗബ്രിയേൽ ചുണ്ടനെ സി.ബി.എൽ സാങ്കേതിക സമിതി മാറ്റി നിർത്തിയതോടെയാണ് പത്താം സ്ഥാനത്തുണ്ടായിരുന്ന സെന്റ് പയസിന് ഈ വർഷത്തെ മത്സരങ്ങൾക്ക് അവസരം ലഭിച്ചത്. ആദ്യം ജവഹതായങ്കരി ചുണ്ടൻ വള്ളവുമായി കെ റ്റി ബി സി കരാർ ഒപ്പിട്ടിരുന്നെങ്കിലും സി ബി എൽ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ മറ്റൊരു വള്ളം കണ്ടെത്തുകയായിരുന്നു.