വൈക്കം : മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവത്തിന്റെയും ഭാഗവത സപ്താഹയജ്ഞത്തിന്റെയും ദീപപ്രകാശനം ശബരിമല മുൻ മേൽശാന്തിയും ക്ഷേത്രം തന്ത്റിയുമായ മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. യജ്ഞാചാര്യൻ വിശ്വനാഥൻ നമ്പൂതിരി, ആചാര്യൻ വെൺമണി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യകാർമ്മികരായി. മേൽശാന്തി നാരായണൻ നമ്പൂതിരി വെള്ളിയോട്ടില്ലം, എ.ജി വാസുദേവൻ നമ്പൂതിരി ആനത്താനത്തില്ലം, എ.വി ഗോവിന്ദൻ നമ്പൂതിരി, പി. അരുൺ, പി.എസ് വിഷ്ണു, അനന്തു, ശ്രീജിത്ത് നമ്പൂതിരി എന്നിവർ നേതൃത്വം നല്കി. വിവിധ ദിവസങ്ങളിൽ പാൽക്കുടം വരവ്, സർവ്വൈശ്വര്യപൂജ, വിളക്കുവയ്പ്പ്, താലപ്പൊലി, ജന്മാഷ്ടമി സദ്യ, പാൽക്കാവടി, ദശാവതാര നൃത്താവിഷ്‌കാരം, ജന്മാഷ്ടമി പൂജ എന്നിവ നടക്കും.