കോട്ടയം : ജില്ലാ ​ഹോമിയോ ആശുപത്രി 'ആയുഷ്മാൻ ഭവ' ക്ലിനിക്കി​ന്റെയും 945-ാം നമ്പർ മുപ്പായിക്കാട് എൻ.എസ്.എസ് കരയോ​ഗത്തി​ന്റെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 മുതൽ 1 വരെ മെഡിക്കൽ ക്യാമ്പ് നടക്കും. മുപ്പായിക്കാട് എൻ.എസ്.എസ് കരയോ​ഗത്തി​ൽ നടക്കുന്ന ക്യാമ്പ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. രോ​ഗ പരിശോധനയും രക്ത പരിശോധനയും മരുന്ന് വിതരണവും തുടർചികിത്സാ നിർദ്ദേശങ്ങളും സൗജന്യമായി ലഭിക്കും. ഫോൺ : 9447660845, 9446410761