
കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഒഫ് ഇന്ത്യ കമ്മിറ്റി ഫോർ മാർക്കറ്റ് ആൻഡ് ഇൻവെസ്റ്റർ പ്രോക്ഷൻ ദേശീയ സമ്മേളനം കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ 18 മുതൽ 20വരെ നടക്കും. തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. രുദ്ര മൂർത്തി, ഡോ.ഗിരീഷ് അഹുജ, രുചി ശുക്ള, രേണു ബണ്ടാരി,സി.എ അനൂജ് ഗോയൽ, പി.സതീശൻ, ബാബു എബ്രഹാം കള്ളിവയൽ, ജോമോൻ കെ.ജോർജ് തുടങ്ങിയവർ ക്ളാസുകൾ നയിക്കുമെന്നും ബ്രാഞ്ച് ചെയർമാൻ സാബു തോമസ് , സെക്രട്ടറി കെ.ബാലാജി, ട്രഷറർ ഷൈൻ പി.ജോസഫ്, സികാസ ചെയർമാൻ എൻ.സി. ശ്രീജിത് എന്നിവർ അറിയിച്ചു.