പാലാ : പുനലൂർ - മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാലാ വാഴേമഠത്തിന് സമീപം റോഡ് വീതി കൂട്ടുന്ന പണികൾ തുടങ്ങി. ഇവിടെ വഴിയോട് ചേർന്ന കിണറും സ്ഥലവും വീതി കൂട്ടുന്നതിന് എടുത്തിരുന്നില്ല. സ്ഥലമുടമ നൽകിയ കേസിനെ തുടർന്നാണ് ഇവിടം ഏറ്റെടുക്കുന്നത് അനന്തമായി നീണ്ടത്. എന്നാൽ സമീപകാലത്ത് ഇത് ഏറ്റെടുക്കുന്നതിനുള്ള നപടികൾ കെ.എസ്.ടി.പി എടുത്തു. തുടർന്ന് കഴിഞ്ഞ ദിവസം ഈ ഭാഗത്തെ സ്ഥലം ഏറ്റെടുക്കുകയും ഇവിടെ വഴിയിലേക്കിറങ്ങി നിന്ന കിണർ മൂടുകയും ചെയ്തു. ഈ ഭാഗം എത്രയും വേഗം ടാർ ചെയ്ത് ഇവിടെ വഴിവിളക്കുകൾ ഉൾപ്പെടെയുള്ളവ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. ഈ ഭാഗത്ത് റോഡിന് വീതി കൂട്ടിയതോടെ ഇനി മുതൽ വാഹനങ്ങൾക്ക് ഇവിടെ തടസമില്ലാതെ സഞ്ചരിക്കാം. റോഡിന് വീതി കൂട്ടാൻ മുൻകൈ എടുത്ത അധികാരികളെ പാലാ നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി അഭിനന്ദിച്ചു.