freed

പാലാ. കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യ സമര്‍പ്പണം നടത്തും. മീനച്ചില്‍ താലൂക്കിലെ 100 സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങളെ ആദരിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, ആന്റോ ആന്റണി, പി.എ. സലിം തുടങ്ങിയവര്‍ പങ്കെടുക്കും. മീനച്ചില്‍ താലൂക്കിന്റെ സ്വാതന്ത്ര്യ സമരചരിത്രവും സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളും വിശദീകരിച്ചുകൊണ്ട് ഡോ.ആര്‍.വി.ജോസ് രചിച്ച 'പൊരുതി നേടിയ സ്വാതന്ത്ര്യം' എന്ന ചരിത്ര ഗവേഷണ ഗ്രന്ഥം അന്ന് പ്രകാശനം ചെയ്യുമെന്നും തോമസ് ആര്‍.വി. ജോസ്, പ്രൊഫ.സതീശ് ചൊള്ളാനി, വി.സി.പ്രിന്‍സ്, ഷോജി ഗോപി എന്നിവര്‍ അറിയിച്ചു.