ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ കർക്കടക മാസത്തിലെ ഞായറാഴ്ചകളിൽ നടന്നുവന്ന രവിവാര രാമായണ സംഗമങ്ങളുടെ സമാപനം നാളെ നടക്കും. രാവിലെ 6.30 ന് മഹാഗണപതി ഹോമം, 7 മുതൽ വിശേഷൽ പൂജകൾ, അഖണ്ഡരാമായണ പാരായണ ആരംഭം, 9.30 ന് പ്രസാദവിതരണം, വൈകിട്ട് 6 ന് വിശേഷാൽ ദീപാരാധനയും ഭജനയും, 6.45 ന് രവിവാര രാമായണ സംഗമ സമാപന സമ്മേളനം ഭാഗവത സൂര്യൻ അമനകര പി.കെ. വ്യാസൻ ഉദ്ഘാടനം ചെയ്യും. അഖണ്ഡ രാമായണ പാരായണ സമർപ്പണം കാവിൻപുറം ദേവസ്വം പ്രസിഡന്റ് ടി.എൻ. സുകുമാരൻ നായർ നിർവഹിക്കും. സമ്മേളനത്തിന് ശേഷം ഔഷധക്കഞ്ഞി പ്രസാദമായി വിതരണം ചെയ്യും.