ഏഴാച്ചേരി : എസ്.എൻ.ഡി.പി യോഗം 158ാം നമ്പർ ഏഴാച്ചേരി ശാഖയിലെ വയൽവാരം കുടുംബയൂണിറ്റിന്റെ വാർഷികം നാളെ 2 ന് കണിയാംപറമ്പിൽ തങ്കച്ചന്റെ വസതിയിൽ നടക്കും. ചെയർമാൻ കെ.ആർ.സോമൻ കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ശാഖാ പ്രസിഡന്റ് പി.ആർ. പ്രകാശ് പെരികിനാലിൽ ഉദ്ഘാടനം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ തയ്യിൽ, സെക്രട്ടറി കെ.ആർ. ദിവാകരൻ നീറാക്കുളം, കൺവീനർ വൽസമ്മ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിക്കും.