vettoor

പാലാ. സഹൃദയ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് പാലാ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ വെട്ടൂര്‍ രാമന്‍ നായര്‍ സ്മൃതി സദസ് നടത്തും. രാവിലെ 10 ന് ചേരുന്ന സമ്മേളനം ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി അഡ്വ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ അക്ഷരമാല സമരനായകന്‍ റവ.ഡോ.തോമസ് മൂലയിലിനെ ആദരിക്കും. സഹൃദയ സമിതി പ്രസിഡന്റ് രവി പുലിയന്നൂരിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രവി പാലാ, ചാക്കോ സി.പൊരിയത്ത്, ജയകൃഷ്ണന്‍ വെട്ടൂര്‍, ജോസ് മംഗലശ്ശേരി, പി.എസ്. മധുസൂദനന്‍, ബി.ശ്രീദേവി തുടങ്ങിയവര്‍ പ്രസംഗിക്കും.