പാലാ : അഡ്വ. ടി.വി. അബ്രാഹം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ടി.വി.എബ്രാഹം അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഇന്ന് രണ്ടിന് കൊഴുവനാൽ സെന്റ് ജോൺസ് നെപുംസ്യാൻസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ മാണി സി. കാപ്പൻ, മോൻസ് ജോസഫ്, മുൻ എം.പിമാരായ പി.സി.തോമസ്, ഫ്രാൻസീസ് ജോർജ്ജ്, ജോയി എബ്രാഹം തുടങ്ങിയവർ പങ്കെടുക്കും.