മരങ്ങാട്ടുപിള്ളി : മികച്ച പ്രവർത്തനങ്ങൾ നടത്തിയ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് കേരള ബാങ്ക് ഏർപ്പെടുത്തിയ എക്‌സലൻസ് അവാർഡിന് മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് അർഹത നേടി. കാഷ് അവാർഡും മെമന്റോയും ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടവും ഭരണസമിതിയംഗങ്ങളും സെക്രട്ടറിയും ചേർന്ന് മന്ത്രി വി.എൻ.വാസവനിൽ നിന്ന് ഏറ്റുവാങ്ങി. മീനച്ചിൽ താലൂക്കിലെ ഏറ്റവും മികച്ച സഹകരണ ബാങ്കിനുള്ള അവാർഡും ബാങ്കിന് ലഭിച്ചിരുന്നു.