അമയന്നൂർ: ഇന്ത്യൻ സ്വതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ ആസാദി കാ മഹോത്സവത്തിന്റെ ഭാഗമായി അമയന്നൂർ ധന്യാ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഘോഷപരിപാടികൾ 13 മുതൽ 15 വരെ നടക്കും. ക്ലബിന്റെ 41-ാം വാർഷികവും ഓണാഘോഷപരിപാടികളും സെപ്റ്റംബർ 8ന് നടക്കും. രാവിലെ 10ന് കായികമത്സരങ്ങൾ. ഉച്ചക്കഴിഞ്ഞ് 3ന് ധന്യാ പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം, 3.30ന് ധന്യ നഴ്‌സറി സ്‌കൂൾ പൂർവവിദ്യാർത്ഥി സംഗമം, 6ന് പൊതുസമ്മേളനം, ധനസഹായ വിതരണം, ആയോധന വാദ്യകലാ സമന്വയം.