ethakula-1

കോട്ടയം. ഓണവിപണി സജീവമാകും മുൻപേ ഏത്തക്കുലയുടെ വില കൂടി. ഓണക്കാല വിപണി ലക്ഷ്യമിട്ട് ഉപ്പേരി, ശർക്കര വരട്ടി തുടങ്ങിയവ ഉണ്ടാക്കി സ്റ്റോക്കു ചെയ്യുന്നതിനായി കച്ചവടക്കാർ ഏത്തക്കുലകൾ വാങ്ങുന്ന സമയമാണിതെന്ന് വ്യാപാരികൾ പറഞ്ഞു. നിലവിൽ ഏത്തയ്ക്ക കിലോയ്ക്ക് 58 രൂപയാണ് മൊത്തവ്യാപാര വില. ചില്ലറ വില 63 രൂപയും. മുൻ വർഷം ഒാണത്തിന് 70 രൂപ വരെ വന്നു.

നാടൻ കുലകൾ ഇക്കുറി കുറവാണെന്ന് കച്ചവടക്കാർ പറഞ്ഞു. മഴയും വെള്ളപ്പൊക്കവും മൂലം കൃഷി നാശം നേരിട്ടതാണ് പ്രാദേശിക വിപണിയിൽ ഏത്തക്കുല ലഭ്യത കുറയാൻ ഇടയാക്കിയത്. മൈസൂർ, മേട്ടുപാളയം, വയനാട് എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ ഏത്തക്കുലകൾ എത്തുന്നത്. ചെറുപഴങ്ങളുടെ അവസ്ഥയും ഇതുതന്നെ.

വ്യാപാരിയായ സോബിൻ പറയുന്നു.

വീടുകളിൽ ഉപ്പേരി വറുക്കുന്നതിനായി ഏത്തക്കുലകൾ വാങ്ങാൻ തുടങ്ങിയിട്ടില്ല. വ്യാപാരസ്ഥാപനങ്ങളിലേക്കാണ് ഇപ്പോൾ കൂടുതലായി എടുക്കുന്നത്. വിലവർദ്ധന പ്രതിസന്ധിയാകുന്നുണ്ട്.

ഏത്തയ്ക്ക കിലോയ്ക്ക് 58 രൂപ.

ചില്ലറ വിൽപ്പന വില 63 രൂപ.

ചെറുപഴങ്ങളുടെ വില.

ഞാലിപൂവൻ 67 രൂപ.

പാടയം കോടൻ 33.

റോബസ്റ്റ് 38.

പൂവൻ 50.